Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു






കട്ടപ്പന യൂത്ത് യുണൈറ്റഡ് ഇൻഡോർ സ്റ്റേഡിയത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കായി നടത്തപ്പെട്ട ബാഡ്മിൻറൺ ടൂർണമെൻറ് കട്ടപ്പന സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മാണി കെ സി ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപറമ്പിൽ സമ്മാന വിതരണം ചെയ്തു.


14 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ
ഫാദർ റോബിൻ പട്രകാലായിൽ, ഫാദർ മനു K മാത്യു എന്നിവർ ടൂർണമെന്റ് ചാമ്പ്യന്മാരായി.

ഫാദർ സിബി ജോസഫ്, ജോബി എൻ. ജെ എന്നിവർ രണ്ടാം സ്ഥാനവും നേടി.

വിജയികൾക്ക് കോട്ടയം ദർശന അക്കാദമി സ്പോൺസർ ചെയ്ത 5000 രൂപയും ട്രോഫിയും, റണ്ണർ അപ്പ് ആയവർക്ക് സോഗോസ് ബിൽഡേഴ്സ് കട്ടപ്പന സ്പോൺസർ ചെയ്ത 3000 രൂപയും ട്രോഫിയും നൽകി.


കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാദർ എബ്രഹാം കൊച്ചു വീട്ടിൽ, കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് വിൻസന്റ് ജോർജ് എന്നിവർ സംസാരിച്ചു.

തോമസ് ഡൊമിനിക്, ജോമോൻ ജോസഫ് , ഷിജോ തോണിയാങ്കൽ, ആൽബിൻ പാലക്കുടി , സിറിയക് മാത്യു, റോണി സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!