മണിപ്പുര്‍ കലാപക്കേസുകളില്‍ വിശാലമായ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി
മൂന്നംഗ വനിതാ ജഡ്ജിമാരുടെ ഉന്നതതലസമിതി ഉള്‍പ്പടെയാണ് പ്രഖ്യാപനം. സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസടക്കം അന്വേഷിക്കുന്ന സിബിഐ സംഘത്തിന് മേല്‍നോട്ടം വഹിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ചു ഉദ്യോഗസ്ഥരെ കൂടി സുപ്രീംകോടതി ഉള്‍പ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണ സംഘങ്ങളുടെ മേല്‍നോട്ടവും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കായിരിക്കും. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന മലയാളി ആശാ മേനോന്‍ ജഡ്ജിമാരുടെ മൂന്നംഗ സമിതിയില്‍ അംഗമാണ്
വംശീയ കലാപം ഇനിയും കെട്ടടങ്ങാത്ത മണിപ്പുരിലെ അന്വേഷണങ്ങളില്‍ കര്‍ശന ഇടപെടലാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. കേസ് അന്വേഷണത്തില്‍ മണിപ്പുര്‍ പൊലീസിന്‍റെയും കേന്ദ്രസര്‍ക്കാരിന്‍റെയും സ്വാധീനങ്ങള്‍ ഇല്ലാതാക്കുന്നതാണ് സുപ്രീംകോടതി വിധി. ജമ്മുകാശ്മീര്‍ മുന്‍ ചീഫ് ജസ്റ്റീസ് ഗീതാ മിത്തല്‍, മുബൈ ഹൈക്കോടതി ജഡ്ജിയായിരുന്ന ഷാലിനി ജോഷി , ഡല്‍ഹി ഹൈക്കോടതി ജ്ഡ്ജിയായിരുന്ന മലയാളിയുമായ ആശാ മേനോന്‍ എന്നിവരാണ് മുന്നംഗ ജുഡീഷ്യല്‍ സമിതിയിലെ അംഗങ്ങള്‍. ദുരിതാശ്വാസ, പുനരധിവാസ നടപടികൾ, വീടുകളുടെയും ആരാധനാലയങ്ങളുടെയും പുനരുദ്ധാരണം എന്നിവയാണ് സമിതിയുടെ ലക്ഷ്യം.
ഇതിനോടകം തന്നെ സിബിഐ അന്വേഷണം ആരംഭിച്ച സിബിഐ അന്വേഷങ്ങള്‍ സുപ്രീംകോടതി വിലക്കിയില്ല. എന്നാല്‍ ആ സംഘത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ചു ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ മേല്‍നോട്ടത്തിനായി നിയോഗിച്ചു. ഇതിനെല്ലാം ഉപരി അന്വേഷണം നിരീക്ഷിക്കാനും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനും മുന്‍ മഹാരാഷ്ട്ര ഡിജിപി ദത്താത്രയ് പാദ്‌സാൽഗിക്കറെ സുപ്രീം കോടതി നിയമിച്ചു. സ്ത്രീകള്‍ നഗ്നരാക്കി നടത്തപ്പെട്ട കേസ് ഈ ഉദ്യോഗസ്ഥന്‍റെ നിയന്ത്രണത്തിലായിരിക്കും അന്വേഷിക്കുക. ആറായിരത്തിന് മുകളില്‍ എഫ് ഐആറുള്ള സംസ്ഥാനത്ത് ഇതിനോടകം തന്നെ 41 പ്രത്യേക അന്വഷണ സംഘങ്ങളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ സംഘങ്ങളുടെ മോല്‍നോട്ടവും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥര്‍ക്കായിരിക്കും. ആറു സംഘങ്ങളുടെ മേല്‍നോട്ടം ഒരു ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും. മണിപ്പുര്‍ ഡിജിപിയും ചീഫ് സെക്രട്ടറിയും കോടതിയില്‍ നേരിട്ട് ഹാജരായെങ്കിലും അവരില്‍ നിന്നും സുപ്രീംകോടതി വിവരങ്ങള്‍ തേടിയില്ല.
മണിപ്പുര്‍ വിഷയം സര്‍ക്കാര്‍ വളരെ പക്വതയോടയൊണ് കൈകാര്യം ചെയ്യുന്നതെന്നും സര്‍ക്കാരിന് വീഴ്ചയുണ്ടെന്ന് കാണിക്കാന്‍ മനപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതയില്‍ പറഞ്ഞു. വൈകാരികമായ രംഗങ്ങള്‍ക്കും കോടതി സാക്ഷ്യം വഹിച്ചു. ഡല്‍ഹിയിലേ എസി മുറികളില്‍ ഇരിക്കുന്നവര്‍ മണിപ്പുരിലെ സാഹചര്യം അറിയുന്നില്ലെന്നും ഒരു രാത്രി മണിപ്പുരില്‍ വന്ന് താമസിക്കാനും അവിടെ നിന്നുള്ള ഒരു അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.