ഉപ്പേരി തൊട്ട് ഓണക്കോടി വരെ വൈവിധ്യമാര്‍ന്ന് കുടുംബശ്രീ വിപണനമേള

ഓണത്തിനെ വരവേല്‍ക്കാനൊരുങ്ങി കുടുംബശ്രീ ജില്ലാ മിഷന്റെ വിപണനമേളയ്ക്ക് ആരവങ്ങളോടെ ജില്ലയില്‍ തുടക്കമായി. ഓണത്തിന് ആവശ്യമായ ഉപ്പേരി തൊട്ട് ഓണക്കോടി വരെ വിവിധങ്ങളായ ഉല്‍പ്പന്നങ്ങളാണ് വിപണനമേളയില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ പലയിടങ്ങളിലെ കുടുംബശ്രീ സംരംഭകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷികോല്‍പന്നങ്ങളും സൂക്ഷ്മ സംരംഭകര്‍ തയ്യാറാക്കുന്ന ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പന്നങ്ങളുമാണ് ഓണവിപണിയിലെത്തുക. ബ്രാന്‍ഡ് ചെയ്ത ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയാണിത്. കുടുംബശ്രീയുടെ കാര്‍ഷികപദ്ധതി ‘നിറപ്പൊലിമ’യുടെ ഭാഗമായി വിളവെടുക്കുന്ന പൂക്കളും സംരംഭകര്‍ ഈ വിപണിയിലെത്തിക്കുന്നുണ്ട്.
ഉപ്പേരി, വിവിധതരം പായാസങ്ങള്‍,അച്ചാറുകള്‍, ശര്‍ക്കരവരട്ടി, , പച്ചക്കറികള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, എന്നിങ്ങനെ ഓണത്തിനാവശ്യമായ എല്ലാം ഒറ്റകുടക്കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ് കുടുംബശ്രീ സംരംഭകര്‍.
ഇക്കുറി ഓണസദ്യയുടെ വിപണനവും ജില്ലയില്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ ബ്‌ളോക്കുകളില്‍ ഒരുക്കിയിട്ടുള്ള കോള്‍ സെന്റര്‍ നമ്പര്‍ മുഖേനയാണ് ഓണസദ്യയുടെ ബുക്കിങ്ങ്. രണ്ടിനം പായസം ഉള്‍പ്പെടെ ഇരുപതിലേറെ വിഭവങ്ങളടങ്ങുന്നതാണ് കുടുംബശ്രീ സംരംഭകര്‍ ഒരുക്കുന്ന ഓണസദ്യ. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്‌കൂളുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, വീടുകളില്‍ നിന്നും ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ട്.
ജില്ലയില്‍ സംഘടിപ്പിക്കുന്ന സി.ഡി.എസ് വിപണന മേളകളില്‍ നൂറിലേറെ സംരംഭകരുടെ പങ്കാളികളാകും. അതത് സി.ഡി.എസുകളും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണ് മേള സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 30ന് ആരംഭിച്ച വിപണനമേള സെപ്റ്റംബര്‍ നാലുവരെ നീണ്ടുനില്‍ക്കും.













































































