പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗർഭിണിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


ഉപ്പുതറ ∙ ഗർഭിണിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തേക്കർ പുത്തൻവീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. 26നു വൈകിട്ട് നാലോടെ ഭർതൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്നു വിഷ്ണുവിനെ വിളിച്ചുവരുത്തി വീടിനു പിൻവശത്തെ വാതിൽ തുറന്നപ്പോഴാണു ഗ്രീഷ്മയെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിച്ചു.മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനിൽ ഗണേശൻ-സെൽവി ദമ്പതികളുടെ മകളായ ഗ്രീഷ്മയും വിഷ്ണുവും കഴിഞ്ഞ ഒക്ടോബറിലാണു വിവാഹിതരായത്. ഏഴുമാസം ഗർഭിണിയായിരുന്നു. ഉപ്പുതറ പൊലീസ് കേസെടുത്തു.