previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തകര്‍ന്നുകിടക്കുന്ന ശല്യാംപാറ-ചെങ്കുളം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്



അടിമാലി: തകര്‍ന്നുകിടക്കുന്ന ശല്യാംപാറ-ചെങ്കുളം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്.

ഒരുവര്‍ഷത്തിലേറെയായി രണ്ടര കിലോമീറ്റര്‍ റോഡാണ് തകര്‍ന്നുകിടക്കുന്നത്. കുത്തിറക്കവും ഹെയര്‍പിൻ വളവുകളും നിറഞ്ഞ ഈ റോഡില്‍ വലിയ വളവുകളില്‍ മെറ്റലും സോളിങ്ങും ഉള്‍പ്പെടെ തകര്‍ന്നുകിടക്കുകയാണ്. ഒന്നര അടിവരെ റോഡ് കുഴിഞ്ഞ് പലയിടത്തും വൻ ഗര്‍ത്തങ്ങളാണ്. 10 മുതല്‍ 15 മീ. വരെ റോഡ് ഒലിച്ചുപോയ സ്ഥിതിയിലുമാണ്.

വിനോദ സഞ്ചാരികള്‍വരെ ഉപയോഗിക്കുന്ന ഈ റോഡില്‍ അപകടം നിത്യസംഭവമാണ്. 600ലേറെ കുടുംബങ്ങള്‍ ഈ റോഡിനെ ആശ്രയിക്കുന്നു. റോഡില്‍ പലയിടവും 75 ഡിഗ്രിക്ക് മുകളില്‍ ചരിവുള്ള സ്ഥലങ്ങളാണ്. റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ ടാക്സി വാഹനങ്ങള്‍ വരാൻ മടിക്കുന്നു. രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാൻ പോലും പറ്റാത്ത സാഹചര്യമാണ്. എത്രയുംവേഗം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!