6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍വലിയ പങ്കുവഹിക്കുന്നു; മന്ത്രി വി. ശിവന്‍കുട്ടി



കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്പെന്‍സറി നാടിന് സമര്‍പ്പിച്ചു

ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസം, തൊഴിലും നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇഎസ്‌ഐ മുഖേന ജനങ്ങള്‍ക്ക് താങ്ങാനാകുന്നതും വളരെ എളുപ്പത്തില്‍ പ്രാപ്യവുമായ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താന്‍ കഴിയുന്നുണ്ട്. പ്രതിരോധ കുത്തിവെയ്പ്പുകള്‍, ആരോഗ്യ പരിശോധനകള്‍, കൗണ്‍സിലിംഗ് തുടങ്ങി വിവിധ സേവനങ്ങളാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ഇഎസ്‌ഐ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സംവിധാനങ്ങള്‍ നല്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഔട്ട് പേഷ്യന്റ് കെയര്‍, ഇന്‍ പേഷ്യന്റ് കെയര്‍, ഡയഗ്നോസ്റ്റിക് ടെസ്റ്റുകള്‍, പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍ എന്നിവ ഉള്‍പ്പടെയുള്ള മെഡിക്കല്‍ സേവനങ്ങള്‍ ആശുപത്രികളിലൂടെ ഉറപ്പു വരുത്താനാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ അഡ്വ. എ. രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു.
സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന്റെ കീഴിലാണ് പുതിയതായി അനുവദിച്ച കണ്ണന്‍ദേവന്‍ ഹില്‍സ് മൂന്നാര്‍ ഇഎസ്ഐ ഡിസ്‌പെന്‍സറി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ മുതല്‍ മുടക്കി പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് ആശുപത്രിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. നിലവില്‍ ഒരു ഡോക്ടറുടെ സേവനമാണ് ഇവിടെ നിന്ന് ലഭിക്കുക. മൂന്നാര്‍ കോളനിയില്‍ ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് സമീപമാണ് പുതിയ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയുടെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
തൊഴിലാളി മേഖലയിലെ ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാ പദ്ധതികളിലൊന്നാണ് ഇ.എസ്.ഐ. പദ്ധതിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സമഗ്ര ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്ത് 146 ഇഎസ്.ഐ ഡിസ്പെന്‍സറികളും 9 ആശുപത്രികളും മുഖേന ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുന്നുണ്ട്. മൂന്നാര്‍ കോളനിയില്‍ ഡിസ്പെന്‍സറി ആരംഭിച്ചതോടെ ആശുപത്രിയുടെ സേവനം മേഖലയിലെ തോട്ടം തൊഴിലാളികള്‍ക്കും ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ മറ്റ് തൊഴിലിടങ്ങളിലെ തൊഴിലാളികള്‍ എന്നിവര്‍ക്കും പ്രയോജനപ്പെടും.

പരിപാടിയില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഭവ്യ കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്വാക്വലിന്‍ മേരി, ഗ്രാമപഞ്ചായത്ത് അംഗം മാര്‍ഷ് പീറ്റര്‍, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജോവന്‍ കരേന്‍ മെയ്ന്‍, ഇഎസ്‌ഐ കോര്‍പ്പറേഷന്‍ നാഷണല്‍ ബോര്‍ഡ് അംഗം വി രാധാകൃഷ്ണന്‍, ബ്രാഞ്ച് ഇന്‍ചാര്‍ജ് നിയാസ് കരീം, ഇഎസ്‌ഐ എറണാകുളം ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. റാണി പ്രസാദ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എന്‍ സഹജന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കടുത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!