പുഴയിൽ കുടുങ്ങിയ ആദിവാസികളെ അഗ്നി രക്ഷാ സേന രക്ഷിച്ചു.


ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു. അടിമാലി അഗ്നി രക്ഷാ സേന കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ വാളറ ഭാഗത്ത് മരം വീണ് ഗതാഗത തടസ്സം വന്നത് ഇടത്തേക്ക് പോയ സമയത്തായിരുന്നുസംഭവം അതിനാൽ കോതമംഗലം അഗ്നി രക്ഷാ നിലയത്തിലെ സ്കൂബാ ടീമിനെ വിവരം അറിയിച്ച് അവരെത്തി അതി സാഹസികമായി പാറയിൽ കുടുങ്ങിയ ആദിവാസി യുവാക്കളെ രക്ഷിക്കുകയായിരുന്നു.

പാമ്പ്ല ഡാമിന്റെ താഴെ പുഴയിലെ പാറയിൽ കുടിൽ കെട്ടി താമസിച്ച് മീൻ പിടിക്കുകയായിരുന്ന മൂന്നു ആദിവാസി യുവാക്കൾ ഡാം തുറന്നതിനെത്തുടർന്ന് പുഴയിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് പാറയിൽ കുടുങ്ങുകയായിരുന്നു. കരിമണൽ പോലിസ് അറിയിച്ചതിനെത്തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ കോതമംഗലത്ത് നിന്നുള്ള അഗ്നി രക്ഷാ സേനയിലെ സ്കൂബാ സംഘം പുഴക്കു കുറുകെ വടം കെട്ടിലൈഫ്ബോയ, ലൈഫ് ജാക്കറ്റ് എന്നിവ ഉപയോഗിച്ച് പാറയിൽ എത്തി യുവാക്കളെ കരക്കെത്തിക്കുകയായിരുന്നു.
പ്രതികൂല കാലാവസ്ഥയും ഇരുട്ടും കുത്തൊഴുക്കുമുണ്ടായിരുന്ന പുഴയിൽ അതിസാഹസീകമായിരുന്നു രക്ഷാപ്രവർത്തനം
കഞ്ഞിക്കുഴി പഞ്ചായത്ത് വാർഡ് രണ്ട് ആഡിറ്റ് ഒന്ന് കുടക്കല്ല് ഭാഗത്തായിരുന്നു. സംഭവം
തലതിരിപ്പ് ആദിവാസി കുടിയിലെ താമസക്കാരായ
ചെല്ലപ്പൻ 40
സതീഷൻ 31
ചന്ദ്രൻ 20
എന്നിവരാണ് പുഴയിൽ കുടുങ്ങിയത്
കോതമംഗലത്ത് നിന്ന് അസി. സ്റ്റേഷൻ ഓഫീസർ സജി മാത്യു
സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ
KS എൽദോസ്
ഫയർ ഓഫീസർമാരായ
P M റഷീദ്
സിദീഖ് ഇസ്മയിൽ
ബെന്നി മാത്യൂ
എന്നിവരാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്