മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ക്രിസ്ത്യൻ ഐക്യവേദി അനുശോചനം രേഖപ്പെടുത്തി


മുഖ്യമന്ത്രിയായി വളരെ തിരക്കിലും ആൾക്കൂട്ടത്തിനിടയിലും ക്ലീഫ് ഹൗസിലാ യാലും,പുതുപ്പള്ളി ഹൗസിലായാലും, അടുക്കൽ വിളിച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിനും സൗഹൃദം നിലനിർത്തുന്നതിനും എന്നും ശ്രമിച്ച എന്നെ അടുത്തറിയാവുന്ന നല്ല സ്നേഹിതൻ ഉമ്മൻചാണ്ടി സാറിനെ ഓർക്കുമ്പോൾ മറക്കാനാവാത്ത ഒരു സംഭവം പ്രത്യേകമായി കുറിക്കുന്നു മെസഞ്ചേഴ്സ് ഓഫ് ജീസസ് ജയിൽ മിനിസ്ട്രിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ നേരിൽ കാണുവാൻ ഫോൺ മുഖാന്തരം അനുവാദം ചോദിച്ചപ്പോൾ വളരെ തിരക്കിൽ തൃശ്ശൂരിലേക്ക് പോവുകയാണ് എങ്കിലും പാസ്റ്റർ മണർകാട് ജംഗ്ഷനിൽ നിന്നാൽ മതി അവിടെ വെച്ച് കാണാം എന്നു പറഞ്ഞ വാക്കനുസരിച്ച് കാത്തുനിന്ന എന്നെയും ക്രിസ്ത്യൻ ഐക്യവേദി ചെയർമാൻ ബ്രദർ കുഞ്ഞുമോൻ തോട്ടപ്പള്ളിയെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം മണർകാട് നിർത്തി വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് കൈപിടിച്ച് സംസാരിച്ചത് ഉമ്മൻചാണ്ടി സാറിന്റെ മാത്രം സവിശേഷതയാണ് ആവലിയ മനസ്സിന്റെ ഉടമയായ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിന്റെ നിര്യണത്തിൽ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും കേരള ജനതയെയും ക്രിസ്ത്യൻ ഐക്യവേദിക്ക് വേണ്ടി ഞാൻ അനുശോചനം അറിയിക്കുന്നു,