ആരോഗ്യകേരളത്തില്‍ ഒഴിവുകള്‍
ആരോഗ്യകേരളം (എന്‍.എച്ച്.എം) ഇടുക്കിയുടെ കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, പീഡിയാട്രിഷ്യന്‍, അനസ്തെറ്റിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വൃു നടത്തും. ജൂലൈ 19 ന് കുയിലിമലയിലെ ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, ഇടുക്കിയുടെ ഓഫീസില്‍ വെച്ചായിരിക്കും അഭിമുഖം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാകണം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം.ഫില്‍, ആര്‍.സി.ഐ രജിസ്ട്രേഷന്‍ എന്നിവയാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ജൂലൈ ഒന്നിന് 40 വയസില്‍ കവിയരുത്. മാസവേതനം 20,000 രൂപയായിരിക്കും.
ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലെക്കുളള യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റല്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് എന്നിവയാണ്. ന്യൂബോണ്‍ ഫോളോഅപ്പ് ക്ലിനിക്കില്‍ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ജൂലൈ ഒന്നിന് 40 വയസില്‍ കൂടരുത്. മാസവേതനം 16,180 രൂപയായിരിക്കും.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം ആന്റ് ഇ) തസ്തികയിലേക്കുളള യോഗ്യത’എം.പി.എച്ചും ബി.ഡി.എസ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് എന്നിവയാണ്. ഒരു വര്‍ഷ പ്രവൃത്തിപരിചയം അഭികാമ്യം. നിശ്ചിത യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ എം.പി.എച്ചും ആയൂര്‍വേദവും ഉള്ളവരെ പരിഗണിക്കും. പ്രായപരിധി 2023 ജൂലൈ ഒന്നിന് 40 വയസില്‍ കൂടരുത്. മാസവേതനം 25,000 രൂപയായിരിക്കും.
പീഡിയാട്രിഷ്യന്‍ ഡി.ഇ.ഐസി ഇടുക്കി തസ്തികയിലേക്കുളള യോഗ്യത എം.ഡി അല്ലെങ്കില്‍ ഡി.എന്‍.ബി പീഡിയാട്രിക്സും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ്. പ്രായപരിധി 2023 ജൂലൈ ഒന്നിന് 65 വയസില്‍ കവിയരുത്. മാസവേതനം 90,000 രൂപയായിരിക്കും. അനസ്തെറ്റിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത അനസ്തേഷ്യയില്‍ എം.ഡി അല്ലെങ്കില്‍ ഡി.എന്‍.ബിയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ്. പ്രായപരിധി 2023 ജൂലൈ ഒന്നിന് 65 വയസില്‍ കവിയരുത്. മാസവേതനം 65,000 രൂപയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232221.