പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ലയൺസ് ക്ലബ്ബ് ഓഫ് കട്ടപ്പനയുടെ 43 മത് പ്രസിഡന്റായി കേണൽ ഷാജി ജോസഫ് സ്ഥാനം ഏറ്റു
ലയൺസ് ക്ലബ്ബ് ഓഫ് കട്ടപ്പനയുടെ 43 മത് പ്രസിഡന്റായി കേണൽ ഷാജി ജോസഫ് സ്ഥാനം ഏറ്റു.
പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണറായ കുര്യൻ ജോൺ PMCC MJF യോഗം ഉദ്ഘാടനം ചെയ്തു.
തുടർന്ന് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.
പുതിയ മെമ്പർമാരുടെ ഇൻഡക്ഷൻ ഡിസ്ട്രിക്ട് GLT കോർഡിനേറ്റർ . ശ്രീജിത്ത് ഉണ്ണിത്താൻ MJF നിർവഹിച്ചു.
ഈ വർഷം നടത്തുന്ന വിവിധ സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും നടന്നു.
ലയൺസ് ക്ലബ് ഓഫ് കട്ടപ്പനയുടെ പ്രസിഡന്റായി Lt.Col ഷാജി ജോസഫ് സെക്രട്ടറിയായി ജോസഫ് ജോണി ട്രഷറർ ആയി .പിജെ ജോസഫ് എന്നിവർ ചാർജെടുത്തു.
ഡിസ്ട്രിക്ട് നേതാക്കന്മാരായ എം എം ജോസഫ് MJF , ജോർജ് തോമസ് MJF,. Ar. അമൽ മാത്യു MJF എന്നിവർ പ്രസംഗിച്ചു.