6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം,തൃശ്ശൂർ സ്വദേശി ഇടുക്കിയിൽ അറസ്റ്റിൽ





കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം,തൃശ്ശൂർ സ്വദേശി ഇടുക്കിയിൽ അറസ്റ്റിലായി.തൃശൂർ കൊടകര സ്വദേശി ബിനു (38)വിനെയാണ് തങ്കമണി പോലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
എറണാകുളം -കുമളി ബസിൽ തങ്കമണിയ്ക്ക് സമീപം എത്തിയപ്പോഴാണ് യുവതിക്ക് നേരെ പ്രതിയുടെ നഗ്നത പ്രദർശനം.തൃശ്ശൂരിൽ നിന്ന് കട്ടപ്പനയിലെ റിക്രൂട്ടിങ് ഏജൻസിയിലേക്ക് വന്നതാണ് പ്രതി.തുടർന്ന് പെരുമ്പാവൂരിൽ നിന്ന് കെ എസ് ആർ ടി ബസിൽ കയറുകയായിരുന്നു. പെൺകുട്ടിക്ക് എതിർവശത്ത് ഇരുന്നവർ നേര്യമംഗലമെത്തിയപ്പോൾ ഇറങ്ങിയതോടെ പ്രതി ഈ സീറ്റിൽ വന്നിരിക്കുകയായിരുന്നു.പിന്നീട് തങ്കമണിക്ക് സമീപം പാണ്ടിപ്പാറ എത്തിയപ്പോൾ ഇയാൾ നഗ്നത പ്രദർശനം നടത്തിയെന്നാണ് പരാതി.പെൺകുട്ടി ബഹളം വെച്ച് കണ്ടക്ടറെ വിവരം അറിയിക്കുകയും പിന്നാലെ ജീവനക്കാരും സഹയാത്രികരും ചേർന്ന് തങ്കമണി പോലീസ് സ്റ്റേഷനിൽ ബസ് നിർത്തി ഇയാളെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.യുവതിയുടെ മൊഴി എടുത്ത ശേഷമാണ് ബിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.അതെ സമയം താൻ നഗ്നത പ്രദർശനം നടത്തിയിട്ടില്ലെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!