നാട്ടുവാര്‍ത്തകള്‍
എം പി നേതൃത്വത്തിലുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ ഇടുക്കി നിയോജകമണ്ഡലത്തിൽ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിർവഹിച്ചു.
ഇടുക്കി എം പി Adv. ഡീൻ കുര്യാക്കോസിൻ്റെ നേതൃത്വത്തിലുള്ള
ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ ഇടുക്കി നിയോജകമണ്ഡലത്തിൽ സേവനം നടത്തുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ഇടുക്കി മെഡിക്കൽ കോളേജ് അങ്കണത്തിൽ വെച്ച് ഡീൻ കുര്യാക്കോസ് എം.പിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ H. ദിനേശൻ അവർകൾ നിർവഹിച്ചു. ചടങ്ങിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് Dr.രവികുമാർ, Dr.അരുൺ
കോൺഗ്രസ് നേതാക്കളായ എ.പി ഉസ്മാൻ, റോയ് ജോസഫ്,
ഡിസാസ്റ്റർ മാനേജ്മെന്റ് ഇടുക്കി കോർഡിനേറ്റർ ലിനീഷ് അഗസ്റ്റിൻ, കോൺഗ്രസ് ബ്ലോക്ക് ജന സെക്രട്ടറി ഷൈജോ ഇരുമല, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്ട്, യൂത്ത് കോൺഗ്രസ് സെക്രട്ടറി സിജോ ജോസ്, കെ എസ് യു നിയോജകമണ്ഡലം ജന സെക്രട്ടറി ജെറിൻ ജോജോ, സന്തോഷ് പുന്നത്താനം എന്നിവർ പങ്കെടുത്തു.