ഒപ്പ് ചാർത്തി ഒഴിവാക്കാം ലഹരിയെ; പ്രചാരണ പരിപാടിക്ക് തുടക്കമായി
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സെന്റ് ജെറൊംസ് ഹയർസെക്കൻഡറി സ്‌കൂളിൽ ലഹരിവിരുദ്ധ പ്രചാരണ പരിപാടി ‘ഒപ്പ് ചാർത്തി ഒഴിവാക്കാം ലഹരിയെ’ ക്ക് തുടക്കമായി. വിവിധ ക്ലബുകളുടെയും കുട്ടികളുടെയും ലഹരിവിരുദ്ധ റാലിയും കട്ടപ്പന കുടുംബ കോടതി ജില്ലാ ജഡ്‌ജി ഡി സുധീർ ഡോവിഡ് ഫ്‌ളാഗ് ഓഫ് ചെയ്‌തു. ബോധവത്‌ക്കരണ യോഗം നഗരസഭ ചെയർപേഴ്‌സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്‌ഘാടനം ചെയ്‌തു. വാർഡംഗം ബീന ടോമി അധ്യഷയായി. വിമുക്തി കോ ഓർഡിനേറ്റർ എം സി സാബുമോൻ ബോധവത്‌ക്കരണ ക്ലാസ് എടുത്തു. കട്ടപ്പന പ്രസ് ക്ലബ് സെക്രട്ടറി എം ഡി വിപിൻദാസ്, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി എസ് ശ്രീകാന്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി തോമസ് ജോസഫ്, പിടിഎ പ്രസിഡന്റ് ജോജോ കുടുക്കച്ചിറ, സെന്റ് ജെറൊംസ് എച്ച്‌എസ്‌എ്‌സ് പ്രിൻസിപ്പൽ ജിജി ജോർജ്, ബിൻസ് വി ജോസഫ് എന്നിവർ സംസാരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും റാലിയും നടത്തി.
ചിത്രങ്ങൾ
1. കട്ടപ്പന സെന്റ് ജെറൊംസ് എച്ച്‌എസ്‌എസ്നിൽ നടന്ന ലഹരി വിരുദ്ധ റാലി
2. ലഹരിവിരുദ്ധ റാലി കട്ടപ്പന കുടുംബ കോടതി ജില്ലാ ജഡ്‌ജി ഡി സുധീർ ഡോവിഡ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു