പോലീസിന് ക്ഷീണം മാറ്റാന്‍ ഐസ്‌ക്രീം
നെടുങ്കണ്ടം: വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷീണമകറ്റാന്‍ ഡിവൈ.എസ്.പി. വക ഐസ്‌ക്രീം. നെടുങ്കണ്ടം മേഖലയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കട്ടപ്പന ഡിവൈ.എസ്.പി സന്തോഷ്‌കുമാര്‍ നെടുങ്കണ്ടത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കു ഐസ്‌ക്രീമുമായെത്തിയത്. ടൗണില്‍ വാഹന പരിശോധനക്കു പോലീസ് ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ മുതല്‍ ആരംഭിക്കും. കൃത്യമായ ഭക്ഷണം പോലും കഴിക്കാന്‍ പലപ്പോഴും പറ്റാറില്ല. ഉച്ചയോടെ വെയില്‍ കനക്കുന്നതോടെ പോലീസ് ഉദ്യോഗസ്ഥരും ക്ഷീണിതരാകും. കുമളി മൂന്നാര്‍ സംസ്ഥാന പാതയായതിനാല്‍ വാഹനങ്ങള്‍ കൂടുതലായി എത്തുന്നുണ്ട്. നെടുങ്കണ്ടം ടൗണ്‍, തൂക്കുപാലം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്ന് വരുന്നത്. ഇതിനിടെ അതിര്‍ത്തി മേഖലയില്‍ അടക്കം പരിശോധനക്കായി പോകണം. എട്ട് മണിക്കൂര്‍ ഇടവിട്ടാണ് ഉദ്യോഗസ്ഥര്‍ക്കു ജോലി ക്രമീകരണം. തുടര്‍ച്ചയായ ജോലി പോലീസ് ഉദ്യോഗസ്ഥരെ വലക്കുന്നുണ്ട്. ഇതിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചെറിയ ഒരു ആശ്വാസം നല്‍കാന്‍ ഐസ്‌ക്രീമുവായി ഉന്നത ഉദ്യോഗസ്ഥന്‍ എത്തിയത്.