കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെ എസ് ഇ ബി ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു


കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെ എസ് ഇ ബി ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കട്ടപ്പന മേഖലയിലെ വോൾടേജ് ക്ഷാമം ഉടൻ പരിഹരിക്കുക, അനുവദിച്ച ട്രാൻസ്‌ഫോർമർ വൈദ്യുതി ലൈൻ ഉടൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കട്ടപ്പന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെ എസ് ഇ ബി ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ ഉദ്ഘാടനം ചെയ്തു
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുമൂട്ടിൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, നേതാക്കളായ കെ എ മാത്യു, ഷാജി വെള്ളംമാക്കൽ, രാജൻ കാലച്ചിറ, ജോസ് ആനക്കല്ലിൽ, കെ എസ് സജീവ്, ബിജു പുന്നോലി, എബ്രഹാം പന്തംമാക്കൽ, പൊന്നപ്പൻ അഞ്ചപ്ര, കെ ഡി രാധാകൃഷ്ണൻ,ലിസി ജോണി, റിന്റോ സെബാസ്റ്റ്യൻ, നോബിൾ തോമസ്, ജോബി കാട്ടൂർ, തോമസ് കളപ്പുര,, ബേബി മുളമറ്റം തുടങ്ങിയവർ പങ്കെടുത്തു