പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു


പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദൻ(22) ആണ് മരിച്ചത്. മൂന്ന് അതിഥി തൊഴിലാളികൾക്ക് പരുക്കേറ്റു. ഇന്ന് വെളുപ്പിനെ അഞ്ചരയോടെയാണ് സംഭവം.
കുടുങ്ങിക്കിടക്കുന്നയാളെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇയാൾ ഫർണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്.