പ്രധാന വാര്‍ത്തകള്‍
കേരളത്തിൽ കനത്തമഴ ഇന്നും തുടരും; പല ജില്ലകളിലും യെല്ലോ, ഓറഞ്ച് ജാഗ്രത നിർദേശം
സംസ്ഥാനത്ത് ശക്തമായ മഴയില്‍ പല പ്രദേശങ്ങളിലും വെള്ളം കയറി. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ ശക്തമായി. പലയിടങ്ങളിലും രാത്രി വൈകിയും തോരാതെ മഴ പെഴ്തു. തുടര്‍ച്ചയായ പെയ്ത മഴയില്‍ തലസ്ഥാന നഗരം അക്ഷരാര്‍ത്ഥത്തില്‍ മുങ്ങി. വൈകീട്ട് ആറരയോടെ തുടങ്ങിയ മഴ രാത്രിയും ശക്തമായി തുടര്‍ന്നു.തിരുവനന്തപുരം റയില്‍വേ ട്രാക്കിലടക്കം വെളളം കയറി.