പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഹോളി ക്രോസ് കോളേജ് അഡ്മിഷൻ കാർണിവൽ
പുറ്റടി: ഹോളി ക്രോസ് കോളജിൽ,ജൂൺ മാസം 19 ,തിങ്കളാഴ്ച, ബിരുദ, ബിരുദാനന്തരബിരുദ അഡ്മിഷൻ്റെ ഭാഗമായി അഡ്മിഷൻ കാർണിവൽ സംഘടിപ്പിക്കുന്നു.
കോളജിൽ ബിരുദ ,ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലക റജിസ്ട്രേഷൻ നടത്തിയവർക്കും, മാനേജ്മെന്റ് ക്വോട്ടയിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർക്കും, അപേക്ഷ നൽകാൻ കഴിയാതെ പോയവർക്കും 19 നു കോളജ് സന്ദർശിക്കാനും സൗകര്യങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കാനും ,പ്രിൻസിപ്പൽ, മാനേജർ, അധ്യാപകർ, തുടങ്ങിയവരുമായി നേരിട്ട് ആശയവിനിമയം നടത്താനുമുള്ള അവസരമാണു കാർണിവലിൽ ഒരുക്കിയിരിക്കുന്നത്.
വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉചിതമായ തീരുമാനം എടുക്കുവാൻ സഹായിക്കുന്നതിനായി ആവശ്യമുള്ള വിദ്യാർഥികൾക്ക് സൗജന്യ കരിയർ ഗൈൽഡ്‌ലൈൻസ്സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഫോൺ: *9446982769,9562600011*
















































































































