Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സ്മൈല്‍ കേരള വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു





കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ വനിത ആശ്രിതര്‍ക്കുളള സ്മൈല്‍ കേരള വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുഖ്യവരുമാനശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ 18 മുതല്‍ 55 വയസ്സ് വരെ പ്രായപരിധിയിലുളളവരും മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളളവരുമായ വനിത ആശ്രിതര്‍ക്കാണ് സ്മൈല്‍ കേരള സ്വയം തൊഴില്‍ വായ്പ പദ്ധതി പ്രകാരം ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പ നല്‍കുക. ഒരു ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് അഞ്ച് സെന്റില്‍ കുറയാത്ത വസ്തുവിന്റെ കരം അടച്ച രസീത് ജാമ്യമായി സ്വീകരിച്ച് വായ്പ നല്‍കും. ക്യത്യമായി തിരിച്ചടക്കുന്നവര്‍ക്ക് വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരുലക്ഷം രൂപ വരെ സബ്സിഡിയും നല്‍കും. വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും www.kswdc.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 04862 291478, 9496015011 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!