പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
താല്പര്യപത്രം ക്ഷണിച്ചു
സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന 2023-24 വര്‍ഷത്തെ ‘എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം’ പദ്ധതിയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നല്കുന്ന സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ താല്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: എറണാകുളം മേഖലാ ഓഫീസ്-0484-2983130.