നാട്ടുവാര്‍ത്തകള്‍പീരിമേട്
നിയുക്ത എം.എല്‍.എ വാഴൂര്‍ സോമന്റെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി
പീരുമേട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയുക്ത എം.എല്‍.എ വാഴൂര്‍ സോമന്റെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. നിയുക്ത എം.എല്‍.എ. വാഴൂര്‍ സോമന്റെ ഓഫിസിലാണ് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കുന്നത്. മണ്ഡലത്തിലെ ഒരോ പഞ്ചായത്തില്‍ നിന്നും രണ്ടു വീതം വോളണ്ടിയര്‍മാരും കോര്‍ഡിനേറ്ററും ജോയിന്റ് കോഡിനേറ്ററുമടക്കം 20 പേരാണുള്ളത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌കില്‍ ആംബുലന്‍സ് സേവനവും ലഭ്യമാണെന്ന് വാഴൂര്‍ സോമന്‍, പീരുമേട് തഹസില്‍ദാര്‍ സതീശന്‍, ബി.ഡി.ഒ പി.എന്‍. സുജിത്, ആര്‍. തിലകന്‍, ആര്‍. വിനോദ് എന്നിവര്‍ പറഞ്ഞു.