തേവാരം -തേവാരംമെട്ട് റോഡ് യാഥാര്‍ഥ്യമാക്കുമെന്ന് എം.എം. മണി
നെടുങ്കണ്ടം: കേരളവും തമിഴ്നാടുമായി കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന തേവാരംമെട്ട്-തേവാരം റോഡ് യാഥാര്‍ഥ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എം.എം. മണി. മുന്‍പ് പല തവണ ഇരു സംസ്ഥാനങ്ങളും ചര്‍ച്ച നടത്തി തീരുമാനങ്ങള്‍ എടുത്തെങ്കിലും
നിര്‍മാണത്തിനെതിരെ തമിഴ്‌നാട് വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടിലെ പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടന്ന് അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി ഉടുമ്പന്‍ചോല മണ്ഡലത്തിനുള്ളിലുള്ള
ഇവിടേക്കുള്ള അതിര്‍ത്തി പാതകള്‍ എല്ലാം ഉയര്‍ന്ന നിലവാരത്തില്‍ പണികള്‍ പൂര്‍ത്തീകരിച് വരുകയാണ് പാത തുറക്കുന്നതിന് തുടര്‍ നടപടികള്‍ ഇരു സംസ്ഥാനത്തെയും പുതിയ സര്‍ക്കാരുകള്‍ കൂടിയാലോചിച് നടപ്പിലാക്കുമെന്നും അതിനായി പരിശ്രമിക്കുമെന്നും എം.എം. മണി മംഗളത്തോട് പറഞ്ഞു. തമിഴ്‌നാട്ടിലെ ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന തേവാരംമെട്ട്-തേവാരം റോഡ് യാതാര്‍ഥ്യമായാല്‍ തമിഴ്നാട്ടില്‍ നിന്ന് കുറഞ്ഞ സമയത്തില്‍ കേരളത്തിലെത്താനാവും. ഇതോടെ വിനോദ സഞ്ചാരികളും, തീര്‍ഥാടകരും, വ്യാപാരികളും ഈ പാത
പ്രധാനമായി പ്രയോജനപെടുത്തും.
കേരളത്തില്‍ നിന്നും തേനി, മധുര, മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളിലേക്ക് എത്തുന്നതിന് റോഡ് യാഥാര്‍ഥ്യമായാല്‍ 30 കിലോമീറ്ററിന്റെ ലാഭം ലഭിക്കും. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി മേഖലയിലെ രാഷ്ര്ടീയ നേതൃത്വം ഇടപെട്ടത്തിന്റെ ഫലമായി
സാധ്യതാ പഠനം നടത്താന്‍ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ നടപടികള്‍ വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ മുടങ്ങുകയായിയുന്നു. ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതി രണ്ട് വര്‍ഷം മുമ്പ് വീണ്ടും പുനരുജ്ജീവിപ്പിച്ചത്. റോഡ് നിര്‍മാണത്തിനായി തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ആറരക്കോടി രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് 15 ലക്ഷം ചിലവില്‍ പാതക്കായി പഠനം നടത്തുകയും, 25 കോടിയുടെ എസ്റ്റിമേറ്റ് ദേശീയപാത വിഭാഗം തയാറാക്കുകയും ചെയ്തിരുന്നു. പാത നിര്‍മ്മാണത്തിന് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തമിഴ്‌നാട് വനംവകുപ്പ് അനുമതി നിഷേധിച്ചത്. സ്ഥലം എം.എല്‍.എ കൂടിയായ മണിയുടെ ഇടപെടലിലാണ് ഇനി നാട്ടുകാരുടെ പ്രതീക്ഷ.