പ്രീമിയം കഫേ: അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ സംരംഭകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രീമിയം കഫേ എന്ന പേരില്‍ ഇടുക്കി ജില്ലയിൽ ബ്രാന്‍ഡഡ് ഹോട്ടലുകള്‍ ആരംഭിക്കുന്നതിന്
തല്‍പരരായ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകര്‍ കുടുംബശ്രീ അംഗമോ,കുടുംബാംഗമോ,ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. വ്യക്തിഗതമായോ,ഗ്രൂപ്പായോ (ഗ്രൂപ്പ് അംഗങ്ങള്‍ കുടുംബശ്രീ അംഗമോ,കുടുംബാംഗമോ,ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം) അപേക്ഷ നല്‍കാം.
ഭക്ഷണശാലകള്‍ നടത്തിയുള്ള പ്രവര്‍ത്തന പരിചയം അഭികാമ്യം. നിലവില്‍ ഹോട്ടലുകള്‍ നടത്തുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രീമിയം കഫേ ആക്കി മാറ്റാവുന്നതാണ്.
തെരെഞ്ഞടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പരിശീലനം,പ്രീമിയം കഫേ ബ്രാന്‍ഡിംഗ് ചെയ്യുന്നതിന് വേണ്ട അടിസ്ഥാന ചെലവുകള്‍, കുടുംബശ്രീ മുഖേന ധന സഹായം എന്നിവ ലഭ്യമാകും.
സംരംഭകര്‍ 7 ദിവസത്തിനകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടണം. ഫോണ്‍-04862-232223, 9961066084













































































