പരിസ്ഥിതി ചലച്ചിത്രോത്സവുമായി തൊടുപുഴ ഫിലിം സൊസൈറ്റി


തൊടുപുഴ: ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചക്കാലത്തെ പരിസ്ഥിതി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു.പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ ജൂണ്‍ 18 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.
തൊടുപുഴ ന്യൂമാൻ കോളജ്, സരസ്വതി വിദ്യാഭവൻ സെൻട്രല്‍ സ്‌കൂള്‍, എ.പി.ജെ അബ്ദുള്‍കലാം മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍, കാഞ്ഞിരമറ്റം ഗവ. ഹൈസ്‌കൂള്‍, മുതലക്കോടം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍, തൊടുപുഴ മുനിസിപ്പല്‍ യു.പി സ്‌കൂള്‍ കുമ്ബംകല്ല്, ബി.ടി.എം യു.പി സ്‌കൂള്‍, പൈനാവ്, ഏകലവ്യ മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂള്‍, സെന്‍റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂള്‍, കുടയത്തൂര്‍ സരസ്വതി വിദ്യാനികേതൻ, കുമാരമംഗലം എം.കെ.എൻ.എം ഹയര്‍ സെക്കൻഡറി സ്‌കൂള്‍, മണക്കാട് എൻ.എസ്.എസ് ഹൈസ്‌കൂള്‍, ചുങ്കം സെന്‍റ് ജോസഫ്‌സ് യു.പി സ്‌കൂള്‍ , തൊടുപുഴ ഡയറ്റ് ലാബ് എല്‍.പി സ്‌കൂള്‍ തുടങ്ങി വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലും സന്നദ്ധസംഘടനകളുമായി ചേര്‍ന്നുമാണ് ചലച്ചിത്രോത്സവം നടത്തുന്നത്. ജൂണ്‍ 5ന് രാവിലെ തൊടുപുഴ ന്യൂമാൻ കോളജില്‍ നടക്കുന്ന ചടങ്ങില്‍ പി.ജെ. ജോസഫ് എം.എല്‍.എ പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. പരിസ്ഥിതിയും ജൈവവൈവിധ്യവും ആഗോളതാപനവും പ്രമേയമാക്കിയ വിവിധ ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.