മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കട്ടപ്പന മേഖല ശുചിത്വ സന്ദേശ റാലി കട്ടപ്പനയിൽ നടന്നു
നഗരസഭ പരിസരത്ത് നഗരസഭാധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച റാലി ടൗൺ ചുറ്റി കട്ടപ്പന ടൗൺ ഹാളിൽ സമാപിച്ചു തുടർന്നു നടന്ന പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.റ്റി. മനോജ് ഉദ്ഘാടനം ചെയ്തു
2024 മാർച്ച് മാസത്തിൽ കേരളത്തെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഖരമാലിന്യ പരിപാലന ചട്ടം പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് ചട്ടം
എന്നിവ കർശനമായി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ നിർദേശ പ്രകാരം തദ്ദേശഭരണസ്ഥാപനങ്ങൾ ഏറ്റെടുത്തു വരികയാണ്.
ഇതിൻറെ ഭാഗമായിട്ടാണ് കട്ടപ്പന നഗരസഭയുടെയും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ 7ഗ്രാമ പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ കട്ടപ്പന മേഖലാതല ശുചിത്വ സന്ദേശ റാലി
സംഘടിപ്പിച്ചത്.
കട്ടപ്പന നഗരസഭാ പരിസരത്തുനിസാരംഭിച്ച റാലി ,നഗരസഭാധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു.
ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാര സംഘടന പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ശുചിത്വ സന്ദേശ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
റാലി കട്ടപ്പന ടൗൺ ഹാളിൽ എത്തിച്ചേർന്ന ശേഷം നടന്ന
പൊതുയോഗം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ടി മനോജ് ഉദ്ഘാടനം ചെയ്തു .
നഗരസഭ ചെയർപേഴ്സൺ
ഷൈനി സണ്ണി ചെറിയാൻ അധ്യക്ഷത വഹിച്ചു. തദ്ദേശ വകുപ്പ് ജില്ല ജോയിൻറ് ഡയറക്ടർ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ പി.കെ രാമചന്ദ്രൻ, ജിഷ ഷാജി, സുരേഷ് കുഴിക്കാട്ട് ,
ജയമോൾ ജോൺസൺ, ജെയിംസ് കെ.ജേക്കബ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അന്നമ്മ ജോൺസൺ,
നഗരസഭാ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം, ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി.ജോൺ തുടങ്ങിയവർ സംസാരിച്ചു .
പരിപാടിയുടെ ഭാഗമായി
ഗാർഹിക മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പരിചയപ്പെടുത്തലും പ്രദർശനവും വിപണനവും ഒരുക്കിയിരുന്നു .നിരവധി പേരാണ് സന്ദേശറാലിയിലും പരിപാടിയിലും പങ്കെടുത്തത്