കുട്ടിക്കാനം എം.ബി.സി എഞ്ചിനീയറിംഗ് കോളേജിന്റെ അഡ്മിഷൻ ഇൻഫർമേഷൻ സെന്റർ കട്ടപ്പനയിൽ ആരംഭിച്ചു
കട്ടപ്പന : രണ്ടു പതിറ്റാണ്ടിലേറെയായി ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന കുട്ടിക്കാനം എം.ബി.സി എഞ്ചിനീയറിംഗ് കോളേജിന്റെ അഡ്മിഷൻ ഇൻഫർമേഷൻ സെന്റർ കട്ടപ്പന സെൻട്രൽ ജംഗ്ഷന് സമീപം പ്രവർത്തനം ആരംഭിച്ചു. കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. വി. ഐ. ജോർജ് അധ്യക്ഷത വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും , പഠിക്കാൻ സമർത്ഥരായ വിദ്യാർത്ഥികൾക്കും കോളേജ് നൽകുന്ന സംഭാവനകളെ ഷൈനി സണ്ണി പ്രശംസിച്ചു. കോളേജ് ഗവണിംഗ് ബോഡി അംഗങ്ങളായ ഫാ.
കുര്യാക്കോസ് വർഗീസ്, ജോർജ് ജേക്കബ്, മുൻ സഭ മാനേജിങ് കമ്മിറ്റി അംഗം ഡോ. രാജു ഫിലിപ്പ്, കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ്. ഏലിയാസ് ജാൻസൺ, കോളേജ് ഫാക്കൾട്ടി ചെയർപേഴ്സൺ എക്സ്റ്റേണൽ അഫയേഴ്സ് പ്രൊഫ്. ആനി ചാക്കോ, പ്രൊഫ്. മണികണ്ഠൻ എസ്., പ്ലേയിസ്മെന്റ് ഓഫീസർ നികിത് കെ സക്കറിയ, പ്രൊഫ്. ജിതിൻ വർഗീസ്,
വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന പ്രസിഡന്റ് അഡ്വക്കേറ്റ് എം. കെ തോമസ്, ഗ്യാരന്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഷഹാന സുൽത്താൻ, രാജു റ്റി. എം, തോമസ് പി വർഗീസ്, നോബിൾ ബേബി, ജൂലിമോൾ ജോയ് എന്നിവർ പ്രസംഗിച്ചു. കൂടുതൽ വിവരങ്ങൾക്ക്
9072200344,9072100344 75599 33571
വെബ്സൈറ്റ്
www.mbcpeermade.com