ട്രെയിൻ സുരക്ഷ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും: ആർ പി എഫ് ഡി ഐ ജി
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന്റെ ബോഗി കത്തിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് റെയില്‍വെ പ്രൊട്ടക്ഷൻ ഫോഴ്സ് ഡി.ഐ.ജി സന്തോഷ് എൻ. ചന്ദ്രൻ പറഞ്ഞു. കണ്ണൂര്‍ റെയില്‍വെസ്റ്റേഷനില്‍ തീവെച്ച എക്സിക്യൂട്ടീവ് ട്രെയിൻ ബോഗി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എലത്തൂര്‍ തീവയ്പിനു ശേഷം പാലക്കാട് ഡി വിഷനില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ലോക്കല്‍ പൊലിസ് തന്നെയാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കേസിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനായിട്ടില്ല. പ്രതി കസ്റ്റഡിയിലുണ്ടോയെന്ന കാര്യം പാലക്കാട് ഡിവിഷനില്‍ റെയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് ആര്.പി.എഫ് ഡി.ഐ.ജി അറിയിച്ചു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ എട്ടാം നമ്ബര്പ്ളാറ്റ്ഫോമില് നിര്‍ത്തിയിട്ട കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീ വെച്ച സംഭവം അന്വേഷിക്കുന്നതിനായി കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുമെത്തിയിരുന്നു.
നിര്‍ത്തിയിട്ട ട്രെയിൻ കത്തിച്ച സംഭവം ദേശീയ അന്വേഷണ ഏജൻസി വളരെ ഗൗരവകരമായാണ് വീക്ഷിക്കുന്നത്. സംഭവത്തില്‍ കൊല്‍ക്കൊത്ത സ്വദേശിയായ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. കൊല്‍ക്കൊത്ത സ്വദേശി പുഷൻ ജിത്ത് സ്നിഗറാണ് കസ്റ്റഡിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.