Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്



ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകൾക്കായുള്ള ജേഴ്സിയുടെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടത്. ആഗോള സ്‌പോർട്‌സ് വെയർ ബ്രാൻഡായ അഡിഡാസ് ഇന്ത്യയുടെ കിറ്റ് സ്‌പോൺസറായി മാറിയതിന് പിന്നാലെ പുതിയ ജേഴ്സി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. സോഷ്യൽ മീഡിയ വീഡിയോയിലൂടെ അഡിഡാസാണ് ജേഴ്സി പുറത്തിറക്കിയത്. “ഒരു ഐതിഹാസിക നിമിഷം. ഒരു ഐക്കണിക് സ്റ്റേഡിയം. ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിക്കുന്നു” അഡിഡാസ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. അനിമേറ്റഡ് ഡ്രോണുകൾ വഴി മൂന്ന് ജേഴ്സികൾ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് ഉയരുന്നതാണ് വീഡിയോ. ജേഴ്സിക്ക് ആരാധകരുടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.ടി20 യിൽ കോളറില്ലാത്ത ജഴ്‌സിയണിഞ്ഞാണ് ടീം ഇന്ത്യ കളത്തിലിറങ്ങുക. ഏകദിന കിറ്റിന് കടും നീല നിറവും ടെസ്റ്റ് കിറ്റിന് പരമ്പരാഗത വെള്ള നിറവുമാണ് നൽകിയിരിക്കുന്നത്. ടെസ്റ്റ് ജേഴ്സിയാണ് ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ജേഴ്സിയിൽ തോളിൽ രണ്ട് നീല വരകളുണ്ട്. നെഞ്ചിൽ ഇന്ത്യ എന്ന് എഴുതിയിരിക്കുന്നു, അതിന്റെ ഒരു വശത്ത് അഡിഡാസ് ലോഗോയും മറുവശത്ത് ബിസിസിഐ ലോഗോയും ഉണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ടീം ഇന്ത്യയെ പുതിയ ജേഴ്സിയിൽ കാണാൻ കഴിയും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!