കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ : അബോധാവസ്ഥയിലായ യാത്രക്കാരിയെ ഈരാറ്റുപേട്ടയിൽ ഹോസ്പിറ്റലിൽ എത്തിച്ചു
കട്ടപ്പനയിൽ നിന്ന് രാത്രി 0800 മണിക്ക് വാഗമൺ വഴി തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ ഉടുമ്പൻചോല സ്വദേശികളായ ദമ്പതികൾ കോട്ടയത്ത് ഹോസ്പിറ്റലിൽ പോകുന്നതിനായി ബസ്സിൽ ഉണ്ടായിരുന്നു.വാഗമണ്ണിൽ നിന്നും ഭക്ഷണം കഴിച്ചശേഷം പുറപ്പെട്ട ബസ്സിൽ വച്ച് രോഗം മൂർച്ഛിക്കുകയും ബോധം മറയുന്ന അവസ്ഥയിലേക്ക് പോവുകയും ഉണ്ടായി അപ്പോൾ ബസ് വെള്ളികുളം എത്തിയിരുന്നു. ബസ്സിലെ ജീവനക്കാർ വളരെ വേഗത്തിൽ തന്നെ ഈരാറ്റുപേട്ടയിൽ ഉള്ള പിഎംസി ഹോസ്പിറ്റലിലേക്ക് വണ്ടി എത്തിച്ചു . രാത്രി 10.30 ഓടെ ഈരാറ്റുപേട്ട പിഎംസി ഹോസ്പിറ്റലിൽ അവരെ എത്തിച്ച ശേഷം ബസ് തിരുവനന്തപുരത്തേക്ക് പോയി.രോഗി ഇപ്പോൾ സുഖമായിരിക്കുന്നു.
KSRTC ജീവനക്കാരയ ഡ്രൈവർ ഷറഫുതിൻ കണ്ടക്റ്റർ ജിതിൻ മറ്റു യാത്രക്കാർ എന്നിവരുടെ സഹകരണം എടുത്തു പറയേണ്ടതാണ്
അതേ സമയം ഇന്നലെ മുതൽ സർവീസ് ആരംഭിച്ച ഈ സർവീസ് രാവിലെ 0630 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച് പുനലൂർ പത്തനംതിട്ട വാഗമൺ വഴി വൈകുന്നേരം 0300 മണിക്ക് കട്ടപ്പനയിൽ എത്തുകയും തിരികെ രാത്രി 0800 മണിക്ക് കട്ടപ്പനയിൽ നിന്നും എടുത്തു ഏലപ്പാറ വാഗമൺ പാലാ കോട്ടയം കൊട്ടാരക്കര വഴി തിരുവനന്തപുരം എത്തി ചേരും വിധം ആണ് ക്രമികരിച്ചിരിക്കുന്നത്