കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി

പരിശീലനം പൂർത്തിയാക്കിയ 43 കേഡറ്റുകളാണ് പരേഡിൽ അണിനിരന്നത്.
തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാബു പി.കെ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ കേഡറ്റുകൾക്കുള്ള സന്ദേശവും അദ്ദേഹം നൽകി. മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകളെയും അവർക്ക് പരിശീലനം നൽകിയവരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജെയിംസ് വടക്കേകണ്ടങ്കരിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. കരിങ്കുന്നം പോലീസ് ഇൻസ്പെക്ടർ അഭിലാഷ് എം.ഡി, സബ് ഇൻസ്പെക്ടർ സദാശിവൻ എം.എൻ, സ്കൂൾ പ്രിൻസിപ്പൽ ഒ.എ. എബ്രഹാം, ഹെഡ്മിസ്ട്രസ് സിസ്റ്റർ നമിത, എസ്.പി.സി പി.ടി.എ പ്രതിനിധി ബിജു ഫിലിപ്പ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് ജോസ് കളരിക്കൽ, എം.പി.ടി.എ പ്രസിഡന്റ് മേരി ജെൻസി എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. എസ്.പി.സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനീഷ് ഫിലിപ്പ്, ശ്രീമതി. നിഷ മത്തായി എന്നിവർ പരേഡിന് മേൽനോട്ടം വഹിച്ചു. പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, ജൂനിയർ കേഡറ്റുകൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.













































































