Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘കോൺഗ്രസിന്‍റെ മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കും, പിണറായി അധികം തമാശ പറയേണ്ട’: വി ഡി സതീശന്‍



കോൺഗ്രസിന്‍റെ മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അധികം തമാശ പറയരുത്.അങ്ങനെ പറഞ്ഞാൽ 2011ലെയും 2006ലേയും തമാശ താനും പറയേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി ഇന്നലെ രംഗത്ത് വന്നിരുന്നു.

കോൺഗ്രസിൽ ഞാനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. 2006 ഓർമിപ്പിക്കരുത് എന്ന് പിണറായി വിജയനോട് അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ക്ലാസ്സ് ഞങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പരാമർശം ചിരിപടർത്തിയത്. പരിപാടിയിൽ സ്വാഗതം പറഞ്ഞ രാജ് മോഹൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചപ്പോൾ അദ്ദേഹം അടുത്ത മുഖ്യമന്ത്രിയായി വരണം എന്നാണ് ആഗ്രഹം എന്ന് ആശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി അതിന് മറുപടി പറഞ്ഞു. അത് കോൺഗ്രസിൽ വലിയ ബോംബായി മാറുമെന്നായിരുന്നു പിണറായിയുടെ പരിഹാസം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!