വ്യാജ പ്രചരണം അവസാനിപ്പിക്കണം
തൊടുപുഴയിൽ നിരോധിത പുകയില ഉൽപ്പന്നവുമായി പാസ്റ്റർ അറസ്റ്റിൽ എന്ന വാർത്ത വിവിധ ചാനലുകളിലും മറ്റു മാധ്യമങ്ങളിലും വ്യാപിക്കുകയുണ്ടായി ഇതിനെതിരെ ക്രിസ്ത്യൻ ഐക്യവേദി നിയമനടപടികളുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിൽ ക്രിസ്ത്യൻ ഐക്യവേദി സ്റ്റേറ്റ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി പാസ്റ്റർസാജൻ വർഗീസ്, കൺവീനർ പാസ്റ്റർ കുര്യാക്കോസ് എം,കുടക്കച്ചിറ എന്നിവരെ ക്രിസ്ത്യൻ ഐക്യവേദി ചുമതലപ്പെടുത്തുകയുണ്ടായി ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാവുകയും തൊടുപുഴയിൽ നിരോധിത പാൻ മസാലയുമായി പിടിക്കപ്പെട്ടത് സുവിശേഷകനോ പാസ്റ്ററോ അല്ല എന്നുള്ള യാഥാർത്ഥ്യം തൊടുപുഴ ഡിവൈഎസ്പി എം ആർ മധു ബാബുമായി ക്രിസ്ത്യൻ ഐക്യവേദി ഭാരവാഹികളും തൊടുപുഴ പാസ്റ്റേഴ്സ് ഫെലോഷിപ്പും ചേർന്ന് നടത്തിയ ചർച്ചയിൽ വ്യക്തമാവുകയും പെന്തക്കോസ്ത് സമൂഹം ലഹരിക്കും സാമൂഹിക തിന്മകൾക്കുമെതിരെ ശക്തമായി പ്രതികരിക്കുകയും പോരാടുകയും ചെയ്യുന്ന വിഭാഗമാണെന്നും പെന്തക്കോസ്ത് സഭ സമൂഹത്തിനെതിരെ ഉണ്ടാകുന്ന ഇത്തരം കുപ്രചരണങ്ങളിൽ തളർന്നു പോകുന്നവരല്ല ക്രിസ്തു ശിഷ്യന്മാർ എന്നും തൊടുപുഴയിൽ നടന്ന വിശദീകരണയോഗത്തിൽ ക്രിസ്ത്യൻ ഐക്യവേദി കൺവീനർ പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ പ്രസ്താവിച്ചു തൊടുപുഴ ഡിവൈഎസ്പിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തുടർന്ന് നിയമനടപടികളുമായി ഈ വിഷയത്തിൽ പോകേണ്ടതില്ലായെ ന്ന് ക്രിസ്ത്യൻ ഐക്യവേദി സംസ്ഥാന കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർസാജൻ വർഗീസ്, കൺവീനർ പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ, ജില്ലാ കൺവീനർ ബ്രദർ റെജി ചാക്കോ,ജോയിന്റ് കൺവീനർ പാസ്റ്റർ കുഞ്ഞുമോൻ മാത്യു,കമ്മറ്റി അംഗം, പാസ്റ്റർ ജയ്സൺ ഇടുക്കി, തൊടുപുഴ പാസ്റ്റേഴ്സ് ടെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ജോബിൻ അവരാച്ചൻ, പാസ്റ്റർ വിജയകുമാർ തൊടുപുഴ, പാസ്റ്റർ സാജൻ തോമസ്,എന്നിവർ അറിയിച്ചു,