ഉപ്പുതറപഞ്ചായത്തില്‍ വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
ഉപ്പുതറ: കോവിഡ് രോഗം കൂടുന്ന പശ്ചാത്തലത്തില്‍ ഉപ്പുതറപഞ്ചായത്തില്‍ വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഒരു നോഡല്‍ ഓഫീസര്‍, പഞ്ചായത്ത് ആരോഗ്യ കാര്യ ക്ഷേമ ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍, ഐ.സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഹെല്‍പ് ഡസ്‌ക് എന്നിവരുടെ സഹകരണത്തോടെയാണ് വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്. രോഗം മൂര്‍ഛിച്ച് ഓക്‌സിജന്‍ കിട്ടാത്ത സാഹചര്യം ഉണ്ടായതിനാലാണ് ഉപ്പുതറയില്‍ വാര്‍ റൂം പ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറായത്. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. ആര്‍ക്കും അത് സമയത്തും വാര്‍ റൂമുമായി ബന്ധപ്പെടാന്‍ കഴിയും. കോവിഡ് ടെസ്റ്റ് അറിയിക്കുക, പോസിറ്റീവാകുന്നവര്‍ക്ക് വേണ്ട സഹായം നല്‍കുക, ഓക്‌സിജന്‍ വേണ്ടവര്‍ക്ക് ഓക്‌സിജന്‍ എത്തിച്ചു നല്‍കുക, കോവിഡ് പോസറ്റീവാകുന്ന രോഗികള്‍ ജീവിത ശൈലി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണങ്കില്‍ അവര്‍ക്ക് മരുന്ന് എത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് ലക്ഷ്യം വെക്കുന്നത്. ഫോണ്‍: 996142 0763,889 11713 17,9605682269,9745 119024.