ടൗണില്‍ അണുനശീകരണം നടത്തി.
നെടുങ്കണ്ടം: നെടുങ്കണ്ടം റോട്ടറി ഈസ്റ്റ് ഹില്‍സിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം ടൗണില്‍ അണുനശീകരണം നടത്തി. കോവിഡ് രോഗവ്യാപനം ഏറ്റവും കൂടുതലുള്ള പഞ്ചായത്താണ് നെടുങ്കണ്ടം. ഓരോ ദിവസവും 60 ന് അടുത്ത ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. പഞ്ചായത്തില്‍ കോവിഡ് മരണങ്ങളും വര്‍ധിച്ചുവരുന്നു. ഈ സാഹചര്യത്തിലാണ് റോട്ടറി ക്ലബ്ബിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടൗണും പരിസരവും അണുവിമുക്തമാക്കിയത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്തും റോട്ടറി ഈസ്റ്റ് ഹില്‍സിന്റെ നേതൃത്വത്തില്‍ ടൗണ്‍ ശുചീകരിക്കുകയും അവശ്യസാധനങ്ങളും മരുന്നുകളും എത്തിച്ചുനല്‍കുകയും ചെയ്തിരുന്നു.
ഇന്നലെ നടന്ന അണുനശീകരണ പരിപാടി നെടുങ്കണ്ടം പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ഈസ്റ്റ്ഹില്സ് പ്രസിഡന്റ് സജോ ജോസഫ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷിഹാബ് ഈട്ടിക്കല്‍, വി.എം. ജോയി, യൂന്സ് സിദ്ധീഖ്, ഫ്രാന്‍സിസ് പുളിക്കല്‍, കെ.എസ്. സജന്, ലിജോമോന്, സജി ചാലില്‍, എ.എന്‍. ശിവദാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.