എൻഎസ്എസ് ക്യാമ്പ് സമാപിച്ചു


മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 27 ന് സമാപിച്ചു. സമാപന സമ്മേളനം പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി യുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലോചന സുരേഷ് ഉദ്ഘാടനം ചെയ്തു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെയുള്ള പ്രചരണങ്ങൾ, ജല സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ക്ലാസുകളും , പച്ചക്കറി തോട്ട നിർമ്മാണം, അനാഥാലയ സ്നേഹ സന്ദർശനം, ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് ക്ലാസ്, എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ലഹരി വിരുദ്ധ സദസ്സ്, പാലിയേറ്റീവ് പരിചരണ ക്ലാസുകൾ, സ്കിൽ ക്ലാസുകൾ, കുട്ടികളുടെ വിവിധ കൾച്ചറൽ പരിപാടികൾ, ഡിജിറ്റൽ ലിറ്ററെസി എന്നി പ്രോജക്ടുകളും ക്ലാസുകളും ക്യാമ്പിൽ ക്യാബിന്റെ പ്രധാന പ്രവർത്തനങ്ങൾ ആയിരുന്നു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്, എസ് എം സി ചെയർമാൻ രാജേഷ് മലയിൽ, പി ടി എ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പി ബി, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് രാജമ്മ ടി ആർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുനിൽ കുമാർ ബി, അധ്യാപകരായ ബാലകൃഷ്ണൻ എം , നാൻസി സാറാ ജോൺ എന്നിവർ സംസാരിച്ചു. മികച്ച ക്യാമ്പർമാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.