ഇടുക്കി അസോസിയേഷൻ കുവൈറ്റ് (IAK), കുടുംബ സംഗമം 2023, സമ്മർ ഇൻ അബ്ദലി IAK 2023 നടന്നു


ഇടുക്കി അസോസിയേഷൻ കുവൈറ്റ് (IAK), കുടുംബ സംഗമം 2023, സമ്മർ ഇൻ അബ്ദലി IAK 2023 ഏപ്രിൽ മാസം 27,28 തീയതികളിലായി അബ്ദലി ഫാം ഹൌസിൽ വച്ച് സംഘടിപ്പിച്ചു. ഇതോട് അനുബന്ധിച്ച് 28 ആം തിയതി സംഘടനയുടെ വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു.
*വാർഷിക സ്പോൺസർ അൽ മുല്ല എക്സ്ചേഞ്ച് കമ്പനി, പവേർഡ് ബൈ ജോയ്ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ്* എന്നിവർ പരിപാടിയുടെ മുഖ്യ സ്പോൺസർമാരായിരുന്നു.
അസോസിയേഷൻ അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾക്കൊപ്പം, കുവൈത്ത് എസ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേളയും, മാസ്റ്റർ വിസ്മയ് ബിജു അവതരിപ്പിച്ച ഡ്രം ഫ്യൂഷൻ പ്രോഗ്രാമും പങ്കെടുത്ത എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കൂടാതെ അംഗങ്ങളുടെ വിവിധ കായിക മത്സരങ്ങളും, തകർപ്പൻ വടംവലി മത്സരവും സംഘടിപ്പിച്ചു.
24 മണിക്കൂർ ലൈവ് ഫുഡ് കൗണ്ടർ ഈ പ്രോഗ്രാമിന്റെ ഒരു സവിശേഷത ആയിരുന്നു.
പ്രോഗ്രാം ജനറൽ കൺവീനർ മാർട്ടിൻ ചാക്കോ,കോർഡിനേറ്റർമാരായ, ജോൺലി തുണ്ടിയിൽ എബിൻ തോമസ് , ഫുഡ് കമ്മിറ്റി കൺവീനർ ബാബു സെബാസ്റ്റ്യൻ, സ്പോർട്സ് കൺവീനർ ബിജോ ജോസഫ്, IAK ആക്ടിംഗ് പ്രസിഡണ്ട് ബാബു ചാക്കോ, ജനറൽ സെക്രട്ടറി ബിജോ തോമസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ജിജി മാത്യു, ജോയിന്റ് സെക്രട്ടറി അലൻ സെബാസ്റ്റ്യൻ, ജോയിന്റ് ട്രഷറർ ജോസ് പാറയാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കോർ കമ്മിറ്റി അംഗങ്ങൾ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.