പ്രധാനമന്ത്രിയുടെ മൻ കിബാത്ത് നൂറാം എപ്പിസോഡ് ആഘോഷമാക്കി കട്ടപ്പനയിലെ ലീഗൽ സെൽ അഭിഭാഷകർ

പ്രധാനമന്ത്രിയുടെ മൻ കിബാത്ത് നൂറാം എപ്പിസോഡ് ആഘോഷമാക്കി കട്ടപ്പനയിലെ ലീഗൽ സെൽ അഭിഭാഷകർ
കട്ടപന:30- 04- 2023 , 11 മണിക്ക് പ്രധാനമന്ത്രിയുടെ മൻ കി ബാത് നൂറാം എപ്പിസോഡ് ആഘോഷമാക്കി കട്ടപ്പനയിലെ ലീഗൽ സെൽ പ്രവർത്തകരായ അഭിഭാഷകർ. പരിപാടിയിൽ ഇടുക്കി, പീരുമേട്, നെടുങ്കണ്ടം എന്നിവിടങ്ങളിൽ നിന്നുമുള്ള അഭിഭാഷക പ്രതിനിധികൾ പങ്കെടുത്തു.ലീഗൽ സെൽ ഇടുക്കി ജില്ലാ ജോയിൻ കൺവീനറും കേന്ദ്രസർക്കാർ അഡീഷണൽ സ്റ്റാൻഡിങ് കോൺസിലുമായ അഡ്വക്കേറ്റ് അനൂപ് ശശി ശശിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല കേന്ദ്രസർക്കാർ അഡീഷണൽ സ്റ്റാൻഡിങ് കോൺസിൽ മാരായ അഡ്വക്കേറ്റ് ടി സി എബ്രഹാം അഡ്വക്കേറ്റ് വിനോജ് കുമാർ കട്ടപ്പന ബാർ അഭിഭാഷകരായ അഡ്വക്കേറ്റ് മനു ജോസഫ് അഡ്വക്കേറ്റ് ജിജി ദാൽ, ഇടുക്കി ബാർ അഭിഭാഷകൻ അഡ്വക്കേറ്റ് അനീഷ് എം ,ദ്രോണ കരാട്ടെ അക്കാദമി ഡറക്ടർ, എസ് ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു. മൻ കി ബാതിനുശേഷം മധുര പലഹാര വിതരണവും നടത്തി.