എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സെമിനാറുകള്‍

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാലിക പ്രസക്തമായ വിഷയങ്ങളില്‍ സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ 6 ദിവസങ്ങളിലായി 6 സെമിനാറുകളും കോളേജ് വിദ്യാര്‍ഥികള്‍ക്കായി വര്‍ക്‌ഷോപ്പുകളും നടക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള സെമിനാറുകള്‍ രാവിലെ 11 മണിക്കും സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കുള്ള സെമിനാര്‍ ഉച്ചകഴിഞ്ഞ് 2.30 നും മേള നഗരിയിലെ പ്രധാന വേദിയില്‍ നടക്കും.
ഏപ്രില്‍ 29 ന് കൃഷിയും അനുബന്ധ മേഖലകളും എന്ന വിഷയത്തില്‍ ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ബീനാ മോള്‍ ആന്റണി, ആതിരപ്പള്ളി ട്രൈബല്‍ അഗ്രികള്‍ച്ചറല്‍ പ്രോജക്ട് നോഡല്‍ ഓഫിസര്‍ സാലു മോന്‍ എസ്.എസ്, സി.ആര്‍.എസ് പാമ്പാടുംപാറ അസി. പ്രൊഫസര്‍ ഡോ.നിമിഷ മാത്യു എന്നിവര്‍ ക്ലാസ് നയിക്കും.
ഏപ്രില്‍ 30 ന് മൃഗ സംരക്ഷണം, ക്ഷീര വികസനം, മത്സ്യവികസനം എന്ന വിഷയത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബിനോയ് പി മാത്യു, ക്ഷീര വികസന വകുപ്പ് ഡെ. ഡയറക്ടര്‍ ഡോ.ഡോളസ് പി.ഇ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ജോയ്‌സ് എബ്രഹാം, തിരുവനന്തപുരം സി.ഡി.എസ്.പി അസി. പ്രൊഫസര്‍ രജീഷ് ആര്‍, എറണാകുളം ഫിഷറീസ് ഐ.സി.എ.ആര്‍ വിഷയവിദഗ്ധന്‍ ഡോ.വികാസ് പി.എ എന്നിവര്‍ ക്ലാസ് നയിക്കും.
മെയ് 1 ന് ക്ലീന്‍ ഇടുക്കി, ആരോഗ്യം-കുടിവെള്ളം എന്ന വിഷയത്തില്‍ നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.രാജേഷ്, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി.വി മധു എന്നിവര്‍ ക്ലാസ് നയിക്കും
മെയ് 2 ന് ഇടുക്കി വികസനം, ഇടുക്കി പാക്കേജ് എന്ന വിഷയത്തില്‍ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ കെ.വി കുര്യാക്കോസ്, കൃഷി വകുപ്പ് ഡെ. ഡയറക്ടര്‍ സെലീനാമ്മ കെ.പി, എല്‍.എസ്.ജി.ഡി ജില്ലാ പഞ്ചായത്ത് എക്‌സി.എഞ്ചിനീയര്‍ സാറാ സൂര്യ ജോര്‍ജ്ജ്, ഭൂജല വകുപ്പ് ഹൈഡ്രോജിയോളജിസ്റ്റ് അനീഷ് എം അലി, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ ശശികല ദേവി വി.ജി എന്നിവര്‍ ക്ലാസ് നയിക്കും.
മെയ് 3 ന് പ്രാദേശിക സാമ്പത്തിക വികസനം, കുടുംബശ്രീ സംരംഭങ്ങള്‍, സഹകരണ വ്യവസായ മേഖല എന്ന വിഷയത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ജോസാല്‍ ഫ്രാന്‍സീസ് തോപ്പില്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ വൈശാഖ് പി.എസ്, സി.എഫ്.എല്‍ കോര്‍ഡിനേറ്റര്‍ മാലതി എം എന്നിവര്‍ ക്ലാസ് നയിക്കും.
മെയ് 4 ന് ജില്ലയുടെ ടൂറിസം സാധ്യതകള്‍ വിഷയത്തില്‍ അന്താരാഷ്ട്ര ടൂറിസ്റ്റ് വില്‍സണ്‍ പി തോമസ്, ടൂറിസം ഡെ. ഡയറക്ടര്‍ ബിന്ദുമണി, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്, ഡോ.കെ.എസ് പ്രിയദര്‍ശന്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി ടെക്‌നിക്കല്‍ കമ്മിറ്റി അഗം സനോജ് കെ, ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ്, ടൂറിസം കമ്മിറ്റി ചെയര്‍മാന്‍ എം.എം ഷാഹുല്‍ ഹമീദ് എന്നിവര്‍ ക്ലാസ് നയിക്കും.
കൂടാതെ യുവതയുടെ കേരളം എന്ന തീമില്‍ നടക്കുന്ന മേളയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 29 ന് കൃഷിയും ആധുനിക സാങ്കേതിക വിദ്യയും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ജില്ലാ കൃഷി ഓഫീസ് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ആശ എസ് മോഡറേറ്ററാകും. റിയ ആന്റണി, ബിന്‍സി കെ വര്‍ക്കി, ബിനു മോന്‍ കെ. കെ, ധന്യ ജോണ്‍സണ്‍, അഭിജിത്ത് പി.എച്ച്, ബിനിത കെ.എന്‍ എന്നിവര്‍ ക്ലാസ് നയിക്കും.
മെയ് 1 ന് ചാറ്റ് ജി.പി.ടി യും നിര്‍മ്മിത ബുദ്ധിയും എന്ന വിഷയത്തില്‍ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പ്രിന്‍സിപ്പാള്‍ ഡോ. പി.സി നീലകണ്ഠന്‍ ക്ലാസ് നയിക്കും. മെയ് 2 ന് യുവജന പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഫോറന്‍സിക് സയന്‍സ് അസി. പ്രൊഫസര്‍ ലിറ്റി ജോസ് ക്ലാസ് നയിക്കും. മെയ് 3 ന് പുതുകാലത്തെ കരിയര്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ കരിയര്‍ കണ്‍സല്‍റ്റന്റ് ബാബു പള്ളിപ്പാട്ട് ക്ലാസ് നയിക്കും. മെയ് 4 ന് അടുത്ത തലമുറയ്ക്കുള്ള മികച്ച നൈപുണ്യങ്ങള്‍ എന്ന വിഷയത്തില്‍ എച്ച്.ആര്‍ ട്രെയ്‌നര്‍ ഡി.ഹരികുമാര്‍, ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് കുമാര്‍ കെ.എ, എം.ജി.എന്‍ ഫെലോ ബിയാസ് മുഹമ്മദ് എന്നിവര്‍ ക്ലാസ് നയിക്കും.