പീരുമേട് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പീരുമേട്ടിലും പരിസരപ്രദേശങ്ങളിലും പരിശോധനകൾ നടത്തി

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തി വരുന്ന ഹെൽത്തി കേരളാ പരിശോധന യുടെ ഭാഗമായാണ് പീരുമേട്ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പീരുമേട്ടിലും പരിസരപ്രദേശങ്ങളിലും പരിശോധനകൾ നടത്തിയത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പീരുമേട്ടിൽ മലിന ജലം പുറത്തേക്ക് ഒഴുക്കിയും . വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്നതുമായ ഒരു ഹോട്ടൽ അടയ്ക്കുന്നതിന് നിർദേശം നൽകി. പീരുമേടിന് സമീപം പമ്പാ മ്പനാറിൽ അനധികൃതമായി പ്രവർത്തിക്കുന്ന 2 മാംസ വ്യാപാര കേന്ദ്രങ്ങൾ അടച്ചുപൂട്ടുവാൻ ഇവിടെ നടത്തിയ പരിശോധനകൾക്ക് ശേഷം ആരോഗ്യ വിഭാഗം നിർദേശം നൽകി. പീരുമേട് ഹെൽത്ത് ഇൻസ്പെക്ടർ K T ആന്റണി . ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ S J സന്തോഷ്. PN ഗഫൂർ . KS അശ്വതി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു