Idukki വാര്‍ത്തകള്‍
തൊഴിലുടമയുടെ ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ച ആളുകൾ പിടിയിൽ


കട്ടപ്പന സ്വദേശിയായ പടികര ജോസഫിന്റെ( അൽഫോൻസാ ജോസഫ് ) തൊഴിലാളി ആയിരുന്ന കട്ടപ്പന ഇലവൻകുന്നിൽ വീട്ടിൽ ജോർജ് മകൻ 30 വയസ്സുള്ള ജോബിയും കൂട്ടാളി തൂക്കുപാലം മേലാട്ട് വീട്ടിൽ ജോസ് മകൻ പ്രവീൺ എന്നിവരാണ് പിടിയിലായത്
ജോസഫിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന ജോബി ജോസഫിന്റെ കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉൾപ്പെടെ മോഷ്ടിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുക്കാൻ ശ്രമം നടത്തിവരവേ കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ്മോന്റെ നേതൃത്വത്തിൽ കട്ടപ്പന IP വിശാൽ ജോൺസൺ, എസ് ഐ മാരായ സജിമോൻ ജോസഫ്, ഷംസുദ്ദീൻ, SCPO മാരായ ഷിബു, സിനോജ് പി ജെ, ജോബിൻ ജോസ് CPO അനീഷ് V. K എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് പിടിയിലായ പ്രവീണിന് മുൻപ് പുളിയന്മലയിൽ നിന്നും ഏലയ്ക്ക സ്റ്റോർ ജീവനക്കാരനെ കെട്ടിയിട്ട് ഏലക്കാ മോഷ്ടിച്ച കേസിലെ പ്രതിയാണ്