നാട്ടുവാര്‍ത്തകള്‍
സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു
കോവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു.
0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍.
രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക് കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും സാധിക്കുന്നതാണ്. കോള്‍ സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു. കോവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പരിശീലനം നല്‍കി നിയമിച്ചിട്ടുണ്ട്.