കാഞ്ചിയാര്‍ പേഴുംകണ്ടത്ത് അധ്യാപികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷ് ബെന്നിയെ വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുത്തു


കാഞ്ചിയാര്‍ പേഴുംകണ്ടത്ത് അധ്യാപികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷ് ബെന്നിയെ വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുത്തു.
പാമ്പനാര്‍ പാമ്പാക്കട ജോണ്‍- ഫിലോമിന ദമ്പതികളുടെ മകള്‍ അനുമോളാണ് കൊല്ലപ്പെട്ടത്.
ഈ മാസം 21ന് ഭര്‍ത്താവായ പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷ് ബെന്നിയുടെ വീട്ടില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലാണ് അനുമോളുടെ മൃതദേഹം കണ്ടെത്തിയത്.
ഒളിവില്‍ പോയ ബിജേഷിനെ 26നാണ് കുമളിയില്‍ നിന്നും പോലീസ് പിടികൂടിയത്.
വാക്കു തര്‍ക്കത്തിനിടെ അനുമോളെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
ഇയാള്‍ പതിവായി മദ്യം വാങ്ങിയിരുന്ന കാഞ്ചിയാറിലെ ഓട്ടോ സ്റ്റാന്‍ഡ്, കല്‍ത്തൊട്ടിയിലെ ഇയാളുടെ തറവാട്, മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച വെങ്ങാലൂര്‍ കട ഭാഗം എന്നിവിടങ്ങളിലാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.
ആറ് ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
സി.ഐ വിശാൽ ജോൺസന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.