Idukki വാര്‍ത്തകള്‍
കൂട് കുട്ടികൾക്ക് ഒരു സുരക്ഷിത ഇടം പദ്ധതിയുടെ അട്ടപ്പള്ളo കേന്ദ്രത്തിൽ വെച്ച് ഉദ്ഘാടനം നിർവഹിച്ചു


കുമളി : പീരുമേട് അ ഴുത ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പ്രോജക്ട് ആയ കൂട് കുട്ടികൾക്ക് ഒരു സുരക്ഷിത ഇടം പദ്ധതിയുടെ കുമളി പഞ്ചായത്തിന്റെ കേന്ദ്രമായ അട്ടപള്ളം സെന്ററിൽ ഉദ്ഘാടനം പീരുമേട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി അവർകൾ നിർവഹിച്ചു. നിലവിൽ അഞ്ചു കൂടു കേന്ദ്രങ്ങളാണ് ഉള്ളത്. ഈ ഉദ്ഘാടന യോഗത്തിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാന്തി ഷാജിമോൻ അധ്യക്ഷ വഹിച്ചു. ബ്ലോക്ക് മെമ്പർ ആയ പി നൗഷാദ്, ഷാജി പൈനാടത്ത്, സെൽവത്തായി, ലിസമ്മ. കുമളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുക്കുട്ടി, മെമ്പർമാരായ ജയമോള്, നോളി, രജനി, കേരള വ്യാപാരി വ്യവസായി കുമളി പ്രസിഡണ്ട് മജോ കരിമുറ്റം എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ഈ യോഗത്തിൽ ശ്രീമതി മോബിനാ എ ബേബിച്ചൻ കൃതജ്ഞത രേഖപ്പെടുത്തി.