Idukki വാര്‍ത്തകള്‍
എംഎം മണിക്കെതിരെ ബിജെപി പരാതി; ‘വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും സ്പർദ്ധയും വളർത്താൻ ശ്രമിച്ചു’


ഇടുക്കി : എം എം മണിക്കെതിരെ കേസെടുക്കണമെന്ന് പരാതിയുമായി ബിജെപി. വിദ്വേഷപരമായ പ്രസംഗത്തിലൂടെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പർദ്ധയും വളർത്താൻ ശ്രമിച്ചു എന്നാണ് പരാതി. ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരിയാണ് കോട്ടയം എസ്പിക്ക് പരാതി നൽകിയത്. രാഹുല്‍ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ രാഹുലിനെ പിന്തുണച്ച് ഇടുക്കി പൂപ്പാറയിൽ 24 ന് എം എം മണി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.
പ്രസംഗത്തില്‍ പ്രധാനമന്ത്രിക്കും ആര്‍.എസ്.എസിനും എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.