കർഷകരോടുള്ള അവഗണ വോട്ടിൽ പ്രതിഫലിക്കും : മാർ ജോൺ നെല്ലിക്കുന്നേൽ


അടിമാലി : മലയോര മേഖലയിലെ കർഷകരോട് സർക്കാർ കാണിക്കുന്ന നിരന്തരമായ അവഗണ തുടർന്നാൽ വേട്ടിലൂടെ കർഷകർ മറുപടി പറയേണ്ടിവരുമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ . കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ കർഷക പ്രതിഷേധ ജ്വാല അടിമാലിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരമായി വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ കർഷകരുടെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുവാൻ സർക്കാർ ഇച്ഛ ശക്തിയോടുകൂടി പെരുമാറുന്നില്ല. നിർമ്മാണ നിരോധന ഉത്തരവ് ഈ നിയമസഭാസമ്മേളനം അവസാനിക്കുന്നതിന് മുൻപ് പിൻവലിക്കും എന്ന പറഞ്ഞിട്ടും അതിനുള്ള യാതൊരു നടപടികളും സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
തുടർക്കഥയാകുന്ന വന്യജീവി ആക്രമണം ശാശ്വതമായി പരിഹരിക്കേണ്ട സർക്കാർ നിഷ്ക്രിയത്വം തുടരുകയാണ്. സർക്കാർ തുടരുന്ന ഈ നിസ്സംഗത കർഷകരോടുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതിഷേധ സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വക്കറ്റ് ബിജു പറയുന്ന അധ്യക്ഷത വഹിച്ചു.കേരളത്തിലെ മലയോര കർഷകരുടെ വിഷയങ്ങൾ പൊതുസമൂഹത്തിൽ ഉയർത്തിയ മാർ ജോസഫ് പാമ്പ്ലാനി പിതാവിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നടപടിയിൽ ശക്തമായ പ്രതിഷേധം അഡ്വക്കേറ്റ് ബിജു പറയുന്നിലം രേഖപ്പെടുത്തി. കർഷകരുടെ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ വിഷയാവതരണം നടത്തി.
സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ , കോതമംഗലം രൂപത പ്രസിഡണ്ട് ജോസ് പുതിയേടം, എറണാകുളം അങ്കമാലി അതിരൂപത പ്രസിഡൻറ് ഫ്രാൻസിസ് മൂലൻ, ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ഇടുക്കി രൂപതാ ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം, രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഫാ. ജിൻസ് കാരക്കാട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിറ്റ് പ്രസിഡന്റ് P .M ബേബി കോതമംഗലം രൂപത ജനറൽ സെക്രട്ടറി ജോൺ മുണ്ടൻകാവിൽ , സാബു കുന്നുംപുറത്ത്, കെസിവൈഎം ഇടുക്കി രൂപത പ്രസിഡണ്ട് ജെറിൻ പട്ടാംകുളം, ഫാദർ ജോർജ് തുമ്പനിരപ്പേൽ ,ഫാദർ മാത്യു കരോട്ടു കൊച്ചറക്കൽ, ഫാ. തോമസ് ആനിക്കുഴികാട്ടിൽ ഫാ. ജോസഫ് കൊച്ചുകുന്നേൽ,
ഫാ. ജോസഫ് പാലക്കുടി, ഫാ. ഗോഡ്‌വിൻ കണ്ണംപ്ലാക്കൽ,തോമസ് മാടവന, ആഗ്നസ് ബേബി, ജോളി ജോൺ , കുഞ്ഞമ്മ ചെറിയാൻ, വർഗ്ഗീസ് പീറ്റർ കാക്കനാട്ട് എന്നിവർ പ്രസംഗിച്ചു. പരിപാടി അടിമാലി സെന്റ് ജൂഡ് മൈതാനിയിൽ നിന്നും ആരംഭിച്ച കർഷക പ്രതിഷേധ റാലി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ജിയോ കടവിലാഗ് ഓഫ് ചെയ്തു. ഇടുക്കി കോതമംഗലം എറണാകുളം രൂപതകളിലെ കത്തോലിക്കാ കോൺഗ്രസിന്റെ ഭാരവാഹികൾക്കൊപ്പം അടിമാലി റീജണൽ നൂറുകണക്കിന് കർഷകർ പ്രതിഷേധ റാലിയിൽ അണിചേർന്നു. ജോസഫ് ചാണ്ടി തേവർ പറമ്പിൽ ഷാജി കുന്നുംപുറം,
സെസ്സിൽ ജോസ് , റ്റിറ്റോ കൂനംമാക്കൽ, ആന്റണി കാഞ്ഞിരംപാറ, ബിജു പുത്തൻവീട് തുടങ്ങിയവർ നേതൃത്വം നൽകി.