Idukki വാര്‍ത്തകള്‍
വ്യവസായ വകുപ്പില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍


വ്യവസായ വാണിജ്യ വകുപ്പില്‍ നിന്ന് വിതരണം ചെയ്ത മാര്‍ജിന്‍ മണി വായ്പയില്‍ കുടിശികയുള്ളവര്‍ക്ക് ഒറ്റത്തവണയായി തീര്‍പ്പാക്കാന്‍ അവസരം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ജൂണ്‍ 3 വരെയാണ്. മാര്‍ജിന്‍ മണി ലോണിന്റെ കുടിശികയുള്ള എല്ലാ യൂണിറ്റുകള്‍ക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. പദ്ധതിയേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 15 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ നമ്പര്‍- 04862 235207.