വാട്ടര്‍ടാങ്ക് വിതരണം ചെയ്തു


ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള പിവിസി വാട്ടര്‍ടാങ്കുകളുടെ വിതരണം നടന്നു. 75 ഗുണഭോക്താക്കള്‍ക്കാണ് വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തത്. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിര്‍വ്വഹിച്ചു. 3000 രൂപ വിലയുള്ള വാട്ടര്‍ടാങ്കുകള്‍ക്ക് 952 രൂപയയിരുന്നു ഗുഭോക്തൃവിഹിതം. എസ് സി വിഭാഗക്കാര്‍ക്കായി നടപ്പ് സാമ്പത്തിക വര്‍ഷം 10 പ്രോജക്ടുകള്‍ ഏറ്റെടുത്തതെന്നും, എല്ലാ പദ്ധതികളുടെയും നിര്‍വ്വഹണം പൂര്‍ത്തികരിച്ചെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ആസൂത്രണ സമിതിയംഗം എംപി അഷറഫ്, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്‍സി മാര്‍ട്ടിന്‍, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ശ്രീകാന്ത്, താഹിറ അമീര്‍, സൂസി റോയ്, എ.കെ സുഭാഷ് കുമാര്‍,അസീസ് ഇല്ലിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം: ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ പട്ടിക ജാതി വിഭാഗക്കാര്‍ക്കുള്ള വാട്ടര്‍ടാങ്കുകളുടെ വിതരണോത്ഘാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിര്‍വഹിക്കുന്നു.