ബ്രഹ്മപുരം വിവാദം; സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയിലേക്ക്


തിരുവനന്തപുരം: ബ്രഹ്മപുരം തീ പിടുത്തവും സോണ്‍ട ഇന്‍ഫ്രാടെക് കമ്ബനിക്ക് കരാര്‍ ലഭിച്ചതിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും.ഉടന്‍ ഹര്‍ജി നല്‍കാനാണ് നീക്കം. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം സ്വീകര്യമല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
സോണ്‍ട കമ്ബനിക്ക് കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലില്‍ അടക്കം അന്വേഷിക്കണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. 2019 ല്‍ നെതര്‍ലന്‍ഡ്സ് സന്ദര്‍ശനതിനിടെ സോണ്‍ട കമ്ബനിയുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന് മുഖ്യമന്ത്രി സമ്മതിക്കുന്ന പഴയ വാര്‍ത്ത സമ്മേളനത്തിന്റെ ഭാഗം ഇന്നലെ ന്യൂസ് അവര്‍ പുറത്തു വിട്ടിരുന്നു. ചര്‍ച്ച നടത്തിയോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തോട് നിയമ സഭയിലും പുറത്തും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല.
അതേസമയം, ബ്രഹ്മപുരം തീ പിടുത്തത്തില്‍ മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പ്രളയത്തിന് ശേഷം നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ച മുഖ്യമന്ത്രി സോണ്‍ടാ കമ്ബനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ, വിവിധ കോര്‍പ്പറേഷനുകളിലെ ബയോമൈനിംഗ് കരാര്‍ എങ്ങിനെ സോണ്‍ടക്ക് കിട്ടി, സോണ്‍ട ഉപകരാര്‍ നല്‍കിയത് സര്‍ക്കാര്‍ അറിഞ്ഞോ, കരാറിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയോ തുടങ്ങിയ ചോദ്യങ്ങളാണ് വി ഡി സതീശന്‍ ഉന്നയിക്കുന്നത്. സിബിഐ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി ബ്രഹ്മപുരം വിവാദത്തില്‍ നിന്നും ഒളിച്ചോടുകയാണെന്നും സതീശന്‍ ആരോപിക്കുന്നു.