ദേവികുളം സിപിഎം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് ഫലം ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കിയ വിധി ആശാവഹവും സ്വാഗതാർഹവുമാണെന്ന് ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല
ദേവികുളം സിപിഎം എംഎൽഎ
എ രാജയുടെ തെരഞ്ഞെടുപ്പ് ഫലം ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു.
ഈ വിധി ആശാവഹവും സ്വാഗതാർഹവും ആണ് .
നമ്മുടെ രാജ്യത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് അനുവദിച്ച് നൽകിയിട്ടുള്ള സംവരണങ്ങൾ ഇനിയും സംരക്ഷിക്കപ്പെടും എന്ന പ്രതീക്ഷ കൂടി ഈ വിധി നൽകുന്നു.
വ്യാജ സർട്ടിഫിക്കറ്റ് നൽകി ഉദ്യോഗസ്ഥരെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും എന്തും നേടാമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി കൂടിയാണ് ഈ വിധി.
കേരളത്തിലെ റവന്യൂ വകുപ്പും കോടതിയും അനുമതി നിഷേധിച്ച മൂന്നാർ അമ്യൂസ്മെൻറ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനം സൂര്യനു താഴെ ആരു തടഞ്ഞാലും നടത്തുമെന്ന് ഇതെ എംഎൽഎയെ വേദിയിലിരുത്തി പ്രഖ്യാപിച്ച മുൻമന്ത്രിയും ഉടുമ്പഞ്ചോല എംഎൽഎയുമായ ശ്രീ എം എം മണി ഈ വിധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ കൗതുകമുണ്ട് .
സംവരണങ്ങൾ അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ . അത് സീറ്റ് ആയാലും ആനുകൂല്യങ്ങൾ ആയാലും .
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് സംവരണം ചെയ്ത സീറ്റിൽ വ്യാജനെ മത്സരിപ്പിച്ച്ജനങ്ങളെ കബളിപ്പിച്ച സിപിഎം പട്ടികജാതിക്കാരോട് മാപ്പ് പറയണം .
രതീഷ് വരകുമല
(ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി)