Idukki വാര്‍ത്തകള്‍
മുസ്ലീം ലീഗിൽ അച്ചടക്ക നടപടി: കെ എസ് ഹംസയെ പാർട്ടിയിൽ നിന്നും പുറത്താക്കി
കോഴിക്കോട്: മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ മുസ്ലീം ലീഗില്‍ നിന്ന് പുറത്താക്കി. അച്ചടക്ക സമിതി ശുപാര്‍ശ പ്രകാരമാണ് നടപടിയെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി സിഹാബ് തങ്ങള്‍ അറിയിച്ചു.നേരത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ഹംസയെ എല്ലാ പദവിയില്‍ നിന്നും നീക്കിയിരുന്നു. ലീഗ് സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിനെതിരെ ഹംസ കോടതിയെ സമീപിച്ചിരുന്നു.
മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട് ആരംഭിച്ചു. പുതിയ സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, പ്രവര്‍ത്തകസമിതി അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പാണ് മുഖ്യ അജണ്ട.